വി ഡി സതീശനെതിരെ എറണാകുളം ഡി സി സിക്ക് മുമ്പില്‍ പോസ്റ്റര്‍

കൊച്ചി | ഡി സി സി പട്ടിക സംബന്ധിച്ച് മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ അഭിപ്രായ വിത്യാസം നിലനില്‍ക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ എറണാകുളം ഡി സി സി ഓഫീസിന് മുന്നില്‍ പോസ്റ്റര്‍. വി ഡിസതീശന്‍ ഗ്രൂപ്പ് കളി അവസാനിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് പോസ്റ്റര്‍. മുതിര്‍ന്ന നേതാക്കളെ അവഗണിക്കരുതെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നുണ്ട്.

ഇന്നലെ തിരുവനന്തപുരം ഡി സി സി ഓഫീസിന് മുമ്പില്‍ ശശി തരൂരിനെതിരേയും പോസ്റ്ററുണ്ടായിരുന്നു. തരൂരിന്റെ നോമിനെ ഡി സി സി പ്രസിഡന്റാക്കുന്നത് പാര്‍ട്ടിയെ തകര്‍ക്കാനാണെന്നും പോസ്റ്ററിലുണ്ടായിരുന്നു.

 

 



source https://www.sirajlive.com/poster-against-vd-satheesan-in-front-of-ernakulam-dcc.html

Post a Comment

أحدث أقدم