പഞ്ച്ശീര്‍ പിടിക്കാന്‍ താലിബാന് നീക്കം തുടങ്ങി

കാബൂള്‍ |  അഫ്ഗാനിസ്ഥാനില്‍ ഇനിയു തങ്ങളുടെ കൈപിടിയിലൊതുങ്ങാത്ത പഞ്ച്ശീര്‍ ലക്ഷ്യാമാക്കി താലിബാന്‍ നീക്കം തുടങ്ങി. എന്നും താലിബാനെതിരെ കനത്ത ചെറുത്ത്‌നില്‍പ്പ് തുടരുന്ന പ്രവിശ്യയാണ് അഢ്ച് സിംഹങ്ങളുടെ നാടെന്ന് അറിയപ്പെടുന്ന പഞ്ച്ശീര്‍. തലസ്ഥാനനഗരമായ കാബൂളില്‍ നിന്ന് 100 കിലോമീറ്ററോളം അകലെ ഹിന്ദുകുഷ് മലനിരകളുടെ അടുത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്.
നിലവില്‍ താലിബാനെതിരായ പോരാട്ടത്തിന് പഞ്ച്ശീര്‍ കേന്ദ്രീകരിച്ച് ആരംഭം കുറിച്ച് കഴിഞ്ഞു. ഇത് ശക്തിപ്പെടുന്നതിന് മുമ്പ് കീഴടക്കുക എന്ന ലക്ഷ്യവുമായാണ് താലിബാന്‍ തീവ്രവാദികളുടെ പുതിയ നീക്കം.

മുന്‍ സര്‍ക്കാര്‍ സൈനികര്‍ പഞ്ച്ശീറില്‍ ഒത്തുകൂടിയതായും താലിബാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പ്രദേശിക സര്‍ക്കാര്‍ പ്രതിനിധികള്‍ സമാധാനപരമായി ഭരണം കൈമാറണമെന്ന് താലിബാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് നിരസിച്ചതോടെയാണ് താലിബാന്‍ ഭീകരര്‍ പുതിയ നീക്കം തുടങ്ങിയത്.

താലിബാനെതിരെ പോരാടിയ ഗറില്ലാ നേതാവ് അഹമ്മദ് ഷാ മസൂദിന്റെ ജനനസ്ഥലം കൂടിയാണ് പഞ്ച്ശീര്‍. അഫ്ഗാനിസ്ഥാന്റെ കാവല്‍ പ്രസിഡന്റ് താനാണെന്ന് പ്രഖ്യാപിച്ച വൈസ് പ്രസിഡന്റ് അമറുല്ല സാലിഹ് ഇവിടെയാണ് കഴിയുന്നത്. അഹമ്മദ് ഷാ മസൂദിന്റെ മകനായ അഹമ്മദ് മസൂദും സാലിഹിനൊപ്പമുണ്ട്.

 

 



source https://www.sirajlive.com/the-taliban-began-to-move-to-capture-panchsheer.html

Post a Comment

أحدث أقدم