‘എല്ലാ പ്രതീക്ഷയും അവസാനിച്ചു’; ബാഴ്‌സയില്‍ നിന്ന് വിതുമ്പിക്കൊണ്ട് വിടവാങ്ങി മെസി

കാംപ് നൗ | വാര്‍ത്താ സമ്മേളനം ആരംഭിക്കുന്നതിനിടെ കരച്ചില്‍ നിയന്ത്രിക്കാനാകാതെ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി. ബാഴ്‌സലോണ ടീമില്‍ നിന്നുള്ള വിടവാങ്ങല്‍ പ്രസംഗത്തിലാണ് മെസി വികാരാധീനനായത്. ‘ബാഴ്‌സലോണ ക്ലബില്‍ തന്നെ തുടരാമെന്ന് പ്രതീക്ഷിച്ചിരുന്നു. എല്ലാ പ്രതീക്ഷകളും അവസാനിച്ചു. 21 വര്‍ഷത്തിനു ശേഷം വിട പറയുന്നു.’- മെസി പറഞ്ഞു. ഭാവി തീരുമാനങ്ങള്‍ താരം വ്യക്തമാക്കിയില്ല. എന്നാല്‍, പി എസ് ജിയുമായുള്ള ചര്‍ച്ചകള്‍ തുടരുന്നതായി വ്യക്തമാക്കി.

ബാഴ്‌സയില്‍ തുടരാന്‍ മെസിയും ക്ലബും തമ്മില്‍ നേരത്തെ ധാരണയായതിനിടെയാണ് അപ്രതീക്ഷിതമായി ആറ് തവണ ബേലന്‍ദിയോര്‍ നേടിയ താരം വിടവാങ്ങല്‍ പ്രഖ്യാപിച്ചത്. സാമ്പത്തികവും ഘടനാപരവുമായ തടസ്സങ്ങളാണ് മെസിയും ക്ലബും തമ്മിലുള്ള ധാരണകളെ ഇല്ലാതാക്കിയതെന്ന് ലാ ലിഗ ക്ലബ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ നിരീക്ഷിച്ചു. സ്പാനിഷ് ലീഗിന്റെ നിയമ വ്യവസ്ഥകളാണ് പുതിയ കരാര്‍ രൂപവത്ക്കരണം അപ്രായോഗികമാക്കിയതെന്ന് ക്ലബ് പറഞ്ഞു. മെസിയുമായുള്ള കരാര്‍ ജൂണ്‍ 30ന് അവസാനിച്ചിരുന്നു.



source http://www.sirajlive.com/2021/08/08/492670.html

Post a Comment

Previous Post Next Post