ന്യൂഡല്‍ഹി| രാജ്യത്ത് മാക്സി സ്‌കൂട്ടറുകള്‍ക്ക് ആവശ്യക്കാരുണ്ടെന്ന് മനസ്സിലാക്കി പ്രീമിയം മാക്സി സ്‌കൂട്ടറിനെ വിപണിയില്‍ അവതരിപ്പിക്കുമെന്ന് ബിഎംഡബ്ല്യു മോട്ടോറാഡ് അറിയിച്ചു. ബവേറിയന്‍ ബ്രാന്‍ഡിന്റെ ഇരുചക്രവാഹന നിര്‍മാണ വിഭാഗം ഈ വര്‍ഷം ആദ്യം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ മാക്സി സ്‌കൂട്ടറിന്റെ ടീസര്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ഇന്ത്യയില്‍ ലഭ്യമാകുന്ന ആദ്യത്തെ ശരിയായ മാക്സി സ്‌കൂട്ടര്‍ ആയിരിക്കും ഇതെന്ന് കമ്പനി വ്യക്തമാക്കി.
ബിഎംഡബ്ല്യുവിന് നിലവില്‍ രണ്ട് മിഡ് ഡിസ്‌പ്ലേസ്‌മെന്റ് മാക്സി സ്‌കൂട്ടറുകള്‍ ഉണ്ട്. എന്നാല്‍ രണ്ടാമത്തേത് മാത്രമേ നമ്മുടെ രാജ്യത്ത് ബുക്കിംഗിന് ലഭ്യമാകൂ. ബിഎംഡബ്ല്യു സ്‌കൂട്ടറിനായുള്ള ബുക്കിംഗ് ഇപ്പോള്‍ ലഭ്യമാണ്. പുറത്തുവന്ന പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഏകദേശം 100 ഉപഭോക്താക്കള്‍ ഇത് മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് സൂചന.
സി 400 ജിടി എന്നാണ് മോഡലിന്റെ പേര്. ആഴ്ചകള്‍ക്കുള്ളില്‍ രാജ്യത്ത് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്തരാഷ്ട്ര വിപണികളില്‍ വലിയ സ്വീകാര്യത ലഭിച്ചിട്ടുള്ള മോഡലാണ് സി400 ജിടി. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്കായി ചില ബിഎംഡബ്ല്യുഡീലര്‍ഷിപ്പുകള്‍ മോഡലിനായുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 1,00,000 രൂപ ടോക്കണ്‍ തുകയ്ക്ക് സ്‌കൂട്ടര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാമെന്നാണ് റിപ്പോര്‍ട്ട്.
സാധാരണ മാക്സി സ്‌കൂട്ടറുകളില്‍ നിന്ന് വ്യത്യസ്തമായി സി 400 ജിടിയ്ക്ക് ഷാര്‍പ്പായിട്ടുള്ളതും മസ്‌കുലറായിട്ടുള്ള ഒരു ഡിസൈന്‍ സ്റ്റെലിംങാണുള്ളത്. പവര്‍ സ്‌കൂട്ടറിന്റെ സിഗ്നേച്ചര്‍ ഡിസൈന്‍ സൂചനകളില്‍ ഇരട്ട-ബീം ആപ്രോണ്‍ ഘടിപ്പിച്ച ഹെഡ്‌ലൈറ്റ്, സിംഗിള്‍-പീസ് സ്റ്റെപ്പ്-അപ്പ് സീറ്റ്, ഉയര്‍ത്തിയ സ്പ്ലിറ്റ്-സ്റ്റൈല്‍ ഫുട്ബോര്‍ഡ്, ഉയരമുള്ള വിന്‍ഡ്‌സ്‌ക്രീന്‍, സ്‌പോര്‍ട്ടി പില്യണ്‍ ഗ്രാബ്-റെയിലുകള്‍ എന്നിവയും സ്‌കൂട്ടറിന്റെ പ്രത്യേകതയാണ്.
എല്‍ഇഡി ലൈറ്റിംഗ്, കീലെസ് ഇഗ്നിഷന്‍, റൈഡ്-ബൈ-വയര്‍ ത്രോട്ടില്‍, ഫ്രണ്ട് ഗ്ലൗവ് ബോക്സില്‍ യുഎസ്ബി ചാര്‍ജിംഗ് സോക്കറ്റ്, ഹീറ്റഡ് ഗ്രിപ്പുകള്‍, ഹീറ്റഡ് സീറ്റുകള്‍, കണക്റ്റിവിറ്റിക്ക് അനുയോജ്യമായ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവയെല്ലാം വാഹനത്തിന്റെ സവിശേഷതകളാണ്. മോഡലിന് കരുത്ത് നല്‍കുക 350 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ്. ഈ യൂണിറ്റ് 7,500 ആര്‍പിഎംല്‍ 33.5 ബിഎച്ച്പി പരമാവധി കരുത്തും 5,750 ആര്‍പിഎംല്‍ 35 എന്‍എംടോര്‍ക്കും സൃഷ്ടിക്കും. മണിക്കൂറില്‍ 139 കിലോമീറ്ററാകും സി400 ജിടിയുടെ പരമാവധി വേഗത. ഇന്ത്യന്‍ വിപണിയില്‍ എത്തിയാല്‍ ഈ മോഡലിന് നേരിട്ടുള്ള എതിരാളികളുണ്ടാകില്ല.
source https://www.sirajlive.com/bmw-is-coming-to-the-maxi-scooter-range.html
Post a Comment