രാജ്യത്ത് സജീവ കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്

ന്യൂഡല്‍ഹി | രാജ്യത്ത് സജീവ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. 3,63,605 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ 150 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 36,751 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. 36,555 പേര്‍ രോഗമുക്തി നേടി. 540 മരണമാണ് ഇന്നലെ സ്ഥിരീകരിച്ചത്.

ഇതോടെ രാജ്യത്തെ ആ കെ കൊവിഡ് ബാധിതരുടെ എണ്ണം 3.23 കോടി കടന്നു. 3,15,61,635 പേര്‍ ഇതുവരെ രോഗമുക്തി നേടി. 4,33,589 ആണ് മരണസംഖ്യ.

18,86,271 പരിശോധനകളാണ് ഇന്നലെ നടത്തിയത്. 97.54 ശതമാനമാണ് രോഗമുക്തി നിരക്കെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.



source https://www.sirajlive.com/significant-decrease-in-the-number-of-active-covid-patients-in-the-country.html

Post a Comment

أحدث أقدم