ആശങ്കയേറ്റി രാജ്യത്ത് വീണ്ടും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു

ന്യൂഡല്‍ഹി | കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ രാജ്യത്ത് 37,593 പുതിയ കൊവിഡ് കേസുകള്‍. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ 47.6 ശതമാനം കൂടുതല്‍ ആണിത്. 648 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. തൊട്ടു മുമ്പത്തെ ദിവസം 354 മരണങ്ങളായിരുന്നു രാജ്യത്ത് രേഖപ്പെടുത്തിയത്.

രാജ്യത്തെ 70 ശതമാനത്തോളം പുതിയ കേസുകളും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്. 24,296 കേസുകളും 173 മരണങ്ങളും ഇന്നലെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയതിരുന്നു. തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ പതിനായിരത്തിലേറെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഗുജറാത്ത്, രാജസ്ഥാന്‍, ബീഹാര്‍, മധ്യപ്രദേശ്, ന്യൂഡല്‍ഹി എന്നിവിടങ്ങളില്‍ കൊവിഡ് മൂലമുള്ള പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയതിട്ടില്ല.
കഴിഞ്ഞ ദിവസം 17,92,755 സാമ്പിളുകള്‍ പരിശോധന നടത്തി. രാജ്യത്ത് ഇന്നലെ വരെ 51,11,84,547 സാമ്പിളുകളാണ് പരിശോധിച്ചത്.

 



source https://www.sirajlive.com/concerned-neo-hippies-and-their-global-warming-i-39-ll-tell-ya.html

Post a Comment

Previous Post Next Post