വനിതാ ഡോക്ടര്‍ക്ക് മര്‍ദനം; ഒരാള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം | തിരുവനന്തപുരം ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കും മര്‍ദനമേറ്റു. വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം.അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍ മാളുവിനാണ് മര്‍ദനമേറ്റത്.

ചികില്‍സ തേടിയെത്തിയ രണ്ട് പേരാണ് ഡോക്ടറെയും സുരക്ഷാ ജീവനക്കാരെയും മര്‍ദിച്ചത്. ആക്രമണത്തില്‍ പരുക്കേറ്റ ഡോക്ടര്‍ ജനറല്‍ ആശുപത്രിയല്‍ ചികില്‍സ തേടി. സംഭവത്തില്‍ ഒപി ബഹിഷ്‌കച്ച് പതിഷേധിക്കുകയാണ് ഡോക്ടര്‍മാര്‍

ഡോക്ടര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തെന്നാണ് വിവരം. കരിമഠം സ്വദേശി റഷീദ് ആണ് കസ്റ്റഡിയിലുള്ളത് എന്നാണ് റിപ്പോര്‍ട്ട്.



source http://www.sirajlive.com/2021/08/06/492381.html

Post a Comment

أحدث أقدم