
നിലവില്‍ ചില സംസ്ഥാനങ്ങള്‍ മാത്രമാണ് രണ്ട് ഡോസ് വാക്‌സീനും എടുത്തവരെ ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ പ്രവേശനം അനുവദിക്കുന്നത്. എന്നാല്‍, പശ്ചിമ ബംഗാള്‍ (മുംബൈ, പൂനെ, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്), കര്‍ണാടക, ഗോവ, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ രണ്ട് ഡോസ് വാക്‌സീന്‍ എടുത്തവര്‍ക്കും ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കേരളത്തില്‍ കൊവിഡ് വ്യാപനം കണക്കിലെടുത്ത് കര്‍ണാടകവും തമിഴ്‌നാടും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേന്ദ്ര നിര്‍ദേശം കേരളത്തിന് ഏറെ ആശ്വാസകരമാണ്.
source http://www.sirajlive.com/2021/08/12/493292.html
Post a Comment