
കേരളത്തില്‍ ബി ജെ പി സീറ്റ് നേടിയില്ലെങ്കിലും പാര്‍ട്ടി ദുര്‍ബലമായെന്ന് കരുതാന്‍ പാടില്ല. ഒമ്പത് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ബി ജെ പി വലിയ പണമാണ് തെരഞ്ഞെടുപ്പിനായി ഇത്തവണ ഉപയോഗിച്ചിട്ടുള്ളത്. പല മണ്ഡലങ്ങളിലും ബി ജെ പിയോട് അടുപ്പം തോന്നാത്തവരുടെ വോട്ടുകള്‍ യു ഡി എഫിലേക്ക് പോയിട്ടുണ്ട്. അത്തരം വോട്ടുകള്‍ പിടിക്കാന്‍ ശ്രദ്ധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പാര്‍ട്ടി പ്രവര്‍ത്തകരില്‍ പാര്‍ലിമെന്ററി വ്യാമോഹം കൂടിയെന്നതിന് തെളിവാണ് കുറ്റ്യാടി, പൊന്നാനി എന്നിവിടങ്ങളില്‍ നടന്ന പരസ്യപ്രകടനം. ഇത് തിരുത്തി തന്നെ പോകണമെന്നും റിപ്പോര്‍ട്ട് ഓര്‍മപ്പെടുത്തുന്നു.
source http://www.sirajlive.com/2021/08/13/493402.html
Post a Comment