ഉമ്മന്‍ ചാണ്ടിയേയും ചെന്നിത്തലയേയും തള്ളി വി കെ ശ്രീകണ്ഠന്‍; എല്ലാതലത്തിലും ചര്‍ച്ചകള്‍ നടന്നു

പാലക്കാട് | മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയുടേയും ചെന്നിത്തലയുടേയും ഉള്‍പ്പെടെ വാദങ്ങളെ തള്ളി വി കെ ശ്രീകണ്ഠന്‍ എം പി. ഡി സി സി പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ വിമര്‍ശനങ്ങളെ തള്ളയാണ് വി കെ ശ്രീകണ്ഠന്‍ എം പി രംഗത്തെത്തിയിരിക്കുന്നത്. ഗ്രൂപ്പിനതീതമായ അധ്യക്ഷ തിരഞ്ഞെടുപ്പാണ് ഇപ്പോള്‍ നടന്നിട്ടുള്ളത്. ഗ്രൂപ്പ് പാര്‍ട്ടിയേക്കാള്‍ മേലെ പോകരുതെന്നും അദ്ദേഹം പറഞ്ഞു. പുതിയ പട്ടികയെ സ്വാഗതം ചെയ്യുന്നതായും ശ്രീകണ്ഠന്‍ എം പി വ്യക്തമാക്കി.

ഹൈക്കമാന്‍ഡും കെ പി സി സി നേതൃത്വവും വിശദമായ ചര്‍ച്ചകള്‍ നടത്തിയതാണ്. ഇതിന് ശേഷം മുതിര്‍ന്ന നേതാക്കളോട് കൂടിയാലോചിച്ചിരുന്നു. പീന്നീടാണ് പട്ടിക പ്രസിദ്ധീകരിച്ചത്. അതുകൊണ്ടു തന്നെ പുതിയ പട്ടികയെ എല്ലാ അര്‍ഥത്തിലും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

പാലക്കാട് പാര്‍ട്ടിയെ ഒന്നിച്ച് കൊണ്ടുപോകാന്‍ പുതിയ അധ്യക്ഷനായ എ തങ്കപ്പന് കഴിയും. സംഘടനാ പ്രവര്‍ത്തന രംഗത്ത് അത്രയും സജീവമായ വ്യക്തിയാണ് അദ്ദേഹമെന്നും എം പി അഭിപ്രായപ്പെട്ടു. ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഒറ്റക്കെട്ടായി കൊണ്ടുപോകാന്‍ തങ്കപ്പന് സാധിക്കും.

അച്ചടക്കം ഏറ്റവും പ്രധാനമായി കാണുന്ന ഒരു കെ പി സി സി അധ്യക്ഷനും നേതൃത്വവും കോണ്‍ഗ്രസിനുള്ളപ്പോള്‍ പരസ്യവിമര്‍ശനങ്ങള്‍ നേതാക്കള്‍ ഒഴിവാക്കണമെന്നും പാലക്കാട് മുന്‍ ഡി സി സി പ്രസിഡന്റ് കൂടിയായ ഇദ്ദേഹം പറഞ്ഞു.



source https://www.sirajlive.com/vk-sreekandan-rejects-oommen-chandy-and-chennithala-discussions-took-place-at-all-levels.html

Post a Comment

أحدث أقدم