മുംബൈ | മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ അധിക്ഷേപിച്ച കേസില്‍ കേന്ദ്രമന്ത്രി നാരായണ്‍ റാണെക്ക് ജാമ്യം. മഹദ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ അടിക്കണമെന്ന പരാമര്‍ശമാണ് അറസ്റ്റിന് കാരണം. രത്നഗിരി ജില്ലയിലെ സംഗമേശ്വറിലെ ഗോള്‍വാലി എന്ന സ്ഥലത്ത് വെച്ചാണ് കേന്ദ്രമന്ത്രിയെ അറസ്റ്റ് ചെയ്തത്. ഈയടുത്ത് നടന്ന കേന്ദ്ര മന്ത്രിസഭാ വികസനത്തില്‍ അംഗത്വം ലഭിച്ചയാളാണ് നാരായണ്‍ റാണെ.
സ്വാതന്ത്ര്യം കിട്ടിയ വര്‍ഷം ഏതാണെന്നറിയാത്ത താക്കറയെ അടിച്ചേനെ എന്നായിരുന്നു റാണെയുടെ പ്രസ്താവന.സ്വാതന്ത്ര്യം കിട്ടിയ വര്‍ഷമേതാണെന്ന് അറിയാത്തത് ലജ്ജാകരമാണ്. സ്വാതന്ത്ര്യദിനത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്യവേ വര്‍ഷം ഏതെന്ന് അന്വേഷിക്കാന്‍ അദ്ദേഹം പിന്നിലേക്ക് നോക്കി.ഞാനവിടെ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തെ അടിച്ചേനെ’. നാരായണ്‍ റാണെ പറഞ്ഞു. തിങ്കളാഴ്ച റായ്ഗഡില്‍ വച്ചുനടന്ന ഒരു ചടങ്ങിനിടെയാണ് ഉദ്ധവ് താക്കറെയ്ക്കെതിരെ റാണെ വിവാദ പരാമര്‍ശം നടത്തിയത്.വിഷയത്തില്‍ ശിവസേന എംപി വിനായക് റാവത്തും റാണെയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.
source https://www.sirajlive.com/union-minister-narayan-rane-released-on-bail.html
إرسال تعليق