ന്യൂയോര്‍ക്ക് | അമേരിക്കയെയും ലോക മനസാക്ഷിയെയും നടുക്കിയ സെപ്തംബര്‍ 11 ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് 20 വര്‍ഷം. രണ്ട് പതിറ്റാണ്ടു പൂര്‍ത്തിയാകുന്ന ഈ ദിവസം ലോകത്തിന്റെ പല ഭാഗത്തും അനുസ്മരണ പരിപാടികള്‍ നടക്കും. അമേരിക്കയിലുടനീളം വിവിധ ഭീകര വിരുദ്ധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. വിമാനങ്ങള്‍ ഇടിച്ചിറങ്ങിയ വേള്‍ഡ് ട്രേഡ് സെന്ററിലും പെന്റഗണിലും പെന്‍സില്‍വാനിയയിലും കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ഒത്തുചേരും.
പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജില്‍ ബൈഡനും മൂന്ന് ദുരന്ത സ്ഥലങ്ങളും സന്ദര്‍ശിക്കും. ഭീകരാക്രമണത്തിന്റെ ഇനിയും വെളിപ്പെടാത്ത ചില രഹസ്യ രേഖകള്‍ അമേരിക്ക പുറത്തുവിടുന്നു എന്നതും ഈ വാര്‍ഷിക ദിനത്തിന്റെ പ്രത്യേകതയാണ്.
source https://www.sirajlive.com/it-has-been-two-decades-since-the-september-11-terrorist-attacks.html
إرسال تعليق