കാലിക്കറ്റിലെ 11 ബി എഡ് കേന്ദ്രങ്ങൾ നിർത്തലാക്കാൻ നീക്കം

തേഞ്ഞിപ്പലം | കാലിക്കറ്റ് സർവകലാശാല അഞ്ച് ജില്ലകളിലായി നേരിട്ട് നടത്തുന്ന 11 ബി എഡ് സെന്ററുകളുടെ നിലനിൽപ്പ് സംബന്ധിച്ച് ആശങ്ക. ദേശീയ വിദ്യാഭ്യാസ കൗൺസിലിന്റെ കേന്ദ്ര സമിതി യോഗ തീരുമാനപ്രകാരം ബി എഡ് സെന്ററുകൾ നിർത്തലാക്കാൻ നീക്കം നടക്കുന്നതായി സെൽഫ് ഫിനാൻസിംഗ് കോളജ് ടീച്ചേഴ്‌സ് ആന്‍ഡ് സ്റ്റാഫ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

എൻ സി ടി ഇ നടപടിയെടുത്താൽ നിലവിൽ പഠിച്ചു കൊണ്ടിരിക്കുന്ന ആയിരം വിദ്യാർഥികളെയും 150 അധ്യാപക ജീവനക്കാരുടെയും ഭാവി അവതാളത്തിലാകുമെന്നതിനാലാണ് ആശങ്ക. 2014 മുതൽ അംഗീകാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സമിതി തീരുമാനം. ബി എഡ് കോഴ്‌സ് പൂർത്തീകരിച്ച പലരും ഇപ്പോൾ സർക്കാർ തസ്തികയിൽ അധ്യാപകരാണ്. 2014ലും ഇതരത്തിലുള്ള നടപടി ഉണ്ടായപ്പോൾ സർവകലാശാല ഹൈക്കോടതി സ്റ്റേ സമ്പാദിക്കുകയായിരുന്നു.

ഈ വിധി മാനിക്കാതെയാണ് പുതിയ തീരുമാനമെന്ന് സെൽഫ് ഫിനാൻസിംഗ് കോളജ് ടീച്ചേഴ്‌സ് ആന്‍ഡ് സ്റ്റാഫ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
സെന്ററുകൾ ഒറ്റയടിക്ക് പൂട്ടിയാൽ മലബാറിൽ കുറഞ്ഞ ഫീസിൽ പഠിക്കാനുള്ള സൗകര്യം വിദ്യാർഥികൾക്ക് നഷ്ടപ്പെടുമെന്നും ഇവർ പറയുന്നു.

അയ്യായിരത്തോളം വിദ്യാർഥികളെയും 200ളം അധ്യാപകജീവനക്കാരെയും പ്രതികൂലമായി ബാധിക്കുന്ന തീരുമാനത്തിൽ നിന്നും കേന്ദ്ര സമിതി പിന്മാറണമെന്നും ഭാരവാഹികളായ ഡോ. എ അബ്ദുൽ വഹാബ്, കെ പി അബ്ദുൽ അസീസ് ആവശ്യപ്പെട്ടു.



source https://www.sirajlive.com/move-to-close-11b-ed-centers-in-calicut.html

Post a Comment

أحدث أقدم