കോഴിക്കോട് നിപ്പ ലക്ഷണങ്ങളോടെ 12കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കോഴിക്കോട് | നിപ്പ വൈറസ് ലക്ഷണങ്ങളോടെ 12 വയസ്സുകാരനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മസ്തിഷ്‌ക ജ്വരവും ഛര്‍ദിയുമായാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സാമ്പിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്.

ടെസ്റ്റ് ഫലം കിട്ടിയാലേ നിപ്പയാണോയെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കൂ. അതിനിടെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഇന്ന് കോഴിക്കോട്ടെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

2018ല്‍ കേരളത്തിലാദ്യമായി കോഴിക്കോട്ട് നിപ്പ വൈറസ് ബാധിച്ച് നിരവധി പേര്‍ മരിച്ചിരുന്നു. അന്ന് പേരാമ്പ്രയിലായിരുന്നു ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്.



source https://www.sirajlive.com/kozhikode-a-12-year-old-boy-was-admitted-to-hospital-with-nippa-symptoms.html

Post a Comment

أحدث أقدم