നിപ മരണം: 17 പേര്‍ നിരീക്ഷണത്തില്‍; ചാത്തമംഗലം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് അടച്ചുപൂട്ടി

കോഴിക്കോട്  | നിപ ബാധിച്ച് മരിച്ച പന്ത്രണ്ട്കാരന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ അഞ്ച് പേര്‍. അതേ സമയം 17 പേര്‍ നിരീക്ഷണത്തിലാണ്. അതേ സമയം പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ള ആര്‍ക്കും തന്നെ ഇതുവരെ രോഗലക്ഷണങ്ങളില്ല

കുട്ടിയുടെ വീടിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടിയുടെ വീടുള്ള ചാത്തമംഗലം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് പൂര്‍ണമായും അടച്ചിരിക്കുകയാണ്. 10, 11, 12 വാര്‍ഡുകളില്‍ ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.



source https://www.sirajlive.com/nipa-death-17-under-observation-the-ninth-ward-of-chathamangalam-panchayath-was-closed.html

Post a Comment

Previous Post Next Post