റിയാദ് | സഊദി റേബ്യയുടെ 2022 ലെ ബജറ്റ് കമ്മി 13.9 ബില്യണ്‍ ഡോളറായി കുറയുമെന്നും എണ്ണവില വര്‍ദ്ധനവിനും കൊവിഡ് മഹാമാരിക്കും ശേഷം ഈ വര്‍ഷം കുറഞ്ഞ ബജറ്റ് കമ്മി റിപ്പോര്‍ട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും ധനമന്ത്രാലയം അറിയിച്ചു.
രാജ്യത്തിന്റെ വരുമാനം 903 ബില്യണ്‍ റിയാലില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതല്‍ സാമ്പത്തിക അച്ചടക്കവും എണ്ണ ഇതര വരുമാനവും വര്‍ദ്ധിച്ചതിനാല്‍ ഈ വര്‍ഷത്തെ ആദ്യ ആറ് മാസങ്ങളില്‍ രാജ്യത്തിന്റെ ബജറ്റ് കമ്മി 92 ശതമാനം കുറഞ്ഞ് 1200 കോടി റിയാലായതായും മന്ത്രാലയം പറഞ്ഞു.
source https://www.sirajlive.com/saudi-arabia-39-s-budget-deficit-for-2022-will-be-reduced-to-13-9-billion.html
Post a Comment