നിപ: 36 പേരുടെ പരിശോധന ഫലങ്ങള്‍ ഇന്ന് ലഭിക്കും

കോഴിക്കോട് |  നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരില്‍ കൂടുതല്‍ പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്കായി അയച്ച അഞ്ച് പേരുടെതടക്കം 36 പേരുടെ പരിശോധനാ ഫലമാണ് ലഭിക്കുക. കഴിഞ്ഞ ദിവസം വന്ന എട്ട് റിസള്‍ട്ടുകള്‍ നെഗറ്റീവായിരുന്നു.

അതേ സമയം രോഗ ഉറവിടം കണ്ടെത്താനായി കൂടുതല്‍ മൃഗങ്ങളുടെ സാമ്പിള്‍ ശേഖരിക്കാനുള്ള നടപടികളും ഇന്ന് തുടങ്ങും. മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്തെ കാട്ടു പന്നികളുടെ സാമ്പിള്‍ ശേഖരിക്കും. കൂടാതെ ഭോപ്പാലിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള സംഘം കേരളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഈ സംഘമാണ് പ്രദേശത്തെ വവ്വാലുകളില്‍നിന്നും സാമ്പിള്‍ ശേഖരിക്കുക.



source https://www.sirajlive.com/nip-the-test-results-of-36-people-will-be-available-today.html

Post a Comment

Previous Post Next Post