ന്യൂഡല്‍ഹി | രാജ്യത്ത് 37,875 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 369 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ ആകെ മരണസംഖ്യ 4.41 ലക്ഷം പിന്നിട്ടു.
39,114 പേര്‍ രോഗമുക്തി നേടി. 3.91 ലക്ഷം പേരാണ് രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്. നിലവില്‍ രാജ്യത്ത് ഏറ്റവും അധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനം കേരളമാണ്. 25,772 പേര്‍ക്കാണ് ചൊവ്വാഴ്ച കേരളത്തില്‍ രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയാണ് പട്ടികയില്‍ രണ്ടാമത്.
24 മണിക്കൂറിനെ രാജ്യത്ത് 78.47 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കി. ഇതോടെ ഒരു ഡോസ് വാക്‌സിന്‍ എങ്കിലും സ്വീകരിച്ചവരുടെ എണ്ണം 70.75 കോടിയായി.
source https://www.sirajlive.com/covid-to-37875-more-in-the-country-369-deaths.html
Post a Comment