സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷക്ക് ഇന്ന് തുടക്കം; 4.17 ലക്ഷം കുട്ടികള്‍ പരീക്ഷയെഴുതും

തിരുവനന്തപുരം |സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷക്ക് ഇന്ന് തുടക്കമാവും. 4.17 ലക്ഷം കുട്ടികളാണ് പരീക്ഷ എഴുതുന്നത്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത് മലപ്പുറം ജില്ലയിലാണ്, 75,590 പേര്‍. നേരത്തെ സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്ന് പരീക്ഷ മാറ്റിവെച്ചിരുന്നു. സുരക്ഷ സംബന്ധിച്ച് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പരീക്ഷ നടത്താന്‍ കോടതി അനുമതി നല്‍കിയിരിക്കുന്നത്.

കര്‍ശന സുരക്ഷാക്രമീകരണങ്ങളാണ് പരീക്ഷക്കായി ഒരുക്കിയിരിക്കുന്നത്.കൊവിഡ് മാനദണ്ഡം കൃത്യമായി പാലിച്ച് കൊണ്ടാണ് പരീക്ഷ നടത്തുക. കുട്ടികളുടെ ആരോഗ്യ സുരക്ഷയുടെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ വലിയ മുന്നൊരക്കങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. സാമൂഹ്യ അകലം പാലിക്കുന്നതടക്കമുള്ള പ്രോട്ടോകോളുകള്‍ കര്‍ക്കശമായി പിന്തുടര്‍ന്നുകൊണ്ടായിരിക്കും പരീക്ഷാ നടത്തിപ്പ്.

 



source https://www.sirajlive.com/plus-one-exams-begin-today-in-the-state-4-17-lakh-students-will-appear-for-the-exam.html

Post a Comment

أحدث أقدم