പാലക്കാട് | പാലാ ബിഷപ്പിന്‍രെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശ വിവാദത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. ബിജെപി വര്‍ഗീയമായി ജനങ്ങളെ ചേരിതിരിക്കാന്‍ ശ്രമിക്കുകയാണെന്നും ആ ശൈലി കോണ്‍ഗ്രസും പിന്തുടരുകയാണെന്നും വിജയരാഘവന്‍ പറഞ്ഞു.
വി ഡി സതീശനും രമേശ് ചെന്നിത്തലയും അതാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.സര്‍ക്കാര്‍ നിലപാട് വ്യക്തമായി മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസിന്റെ മതനിരപേക്ഷത എന്തെന്ന് കേരളം കണ്ടതാണ്. വിവാദ വിഷയം അടഞ്ഞ അധ്യായമാണ്.ചിലര്‍ അത് കുത്തിപ്പൊക്കിക്കൊണ്ടുവരുന്നതില്‍ ഗൂഡ ലക്ഷ്യം ഉണ്ടെന്നും എ വിജയരാഘവന്‍ പറഞ്ഞു
source https://www.sirajlive.com/controversial-topic-closed-chapter-congress-and-bjp-are-trying-to-divide-a-vijayaraghavan.html
إرسال تعليق