പോക്‌സോ കേസില്‍ സി പി എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

ചേര്‍ത്തല | പോക്‌സോ കേസില്‍ പ്രതിയായ സി പി എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ ആണ് അറസ്റ്റ് ചെയതത്. സുഖലാല്‍ എന്ന ആളെയാണ് പോലീസ് അറസ്റ്റ് ചെയതത്. ചേര്‍ത്തല നഗരസഭയില്‍ ഉള്‍പ്പെടുന്ന 33-ാം വാര്‍ഡ് സൗത്ത് ബ്രാഞ്ച് സെക്രട്ടറിയാണ് ഇയാള്‍.

പ്രതിയെ കോടതിയില്‍ ഹാജരാക്കി. റിമാന്‍ഡ് ചെയ്തു. സുഖലാലിനെ പുറത്താക്കിയതായി സി പി എം വെസ്റ്റ് ലോക്കല്‍ സെക്രട്ടറി പി എസ് ഗോപി അറിയിച്ചു.



source https://www.sirajlive.com/cpm-branch-secretary-arrested-in-pokso-case.html

Post a Comment

Previous Post Next Post