പാലക്കാട് | മണ്ണാര്‍ക്കാട് നെല്ലിപ്പുഴ ഹില്‍വ്യൂ ഹോട്ടലില്‍ വന്‍ തീപ്പിടുത്തം. സംഭവത്തില്‍ രണ്ടു പേര്‍ മരിച്ചു. ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. നാല് നിലകളുള്ള കെട്ടിടത്തില്‍ താഴത്തെ നിലയില്‍നിന്നും തീ പടരുകയായിരുന്നു. തീ പൂര്‍ണമായും അണച്ചു. മരിച്ച രണ്ട് പേരും തൊഴിലാളികളാണ്. ഇവര്‍ മലപ്പുറം കോട്ടക്കല്‍ സ്വദേശികളാണ്. എന്നാല്‍ ഇവരുടെ മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
വെള്ളിയാഴ്ച പുലര്‍ച്ചെ മുന്നേകാലോടെയായിരുന്നു അപകടം. തീപിടിത്തത്തെ തുടര്‍ന്ന് ലോഡ്ജില്‍ കുടുങ്ങിയ ആളെ ഫയര്‍ഫോഴ്‌സ് രക്ഷപെടുത്തി.
source https://www.sirajlive.com/big-fire-at-mannarkkad-hotel-two-deaths.html
Post a Comment