ജില്ലാ സാഹിത്യോത്സവിന് പ്രൗഢമായ സമാപനം

തൃശൂർ | എഴുത്തും വരയും പ്രഭാഷണങ്ങളുമായി മൂന്ന് ദിവസം നീണ്ടു നിന്ന ഇരുപത്തിയെട്ടാമത്‌ തൃശൂർ ജില്ലാ സാഹിത്യോത്സവ് സമാപിച്ചു. സമാപന സംഗമം സമസ്ത കേന്ദ്ര മുശാവറ അംഗം താഴപ്ര മുഹിയുദ്ദീൻ കുട്ടി മുസ്‌ലിയാർ ഉദ്ഘടാനം ചെയ്തു. മനുഷ്യനെ ഉയർന്ന സാമൂഹിക ബോധത്തിലേക്ക് നയിക്കുന്നതിൽ സാഹിത്യത്തിന് വലിയ പങ്കുണ്ടെന്നും ഇസ്‌ലാം സാഹിത്യത്തിന് വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എസ് വൈ എസ് തൃശൂർ ജില്ലാ ദുബൈ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഹുസൈൻ തങ്ങൾ ഫലപ്രഖ്യാപനം നടത്തി. ഒൻപത് ഡിവിഷനുകളിൽ നിന്ന് ആയിരത്തോളം പ്രതിഭകൾ പങ്കെടുത്ത മത്സര പരിപാടിയിൽ കുന്നംകുളം, ചാവക്കാട്, വടക്കാഞ്ചേരി ഡിവിഷനുകൾ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

മുഹമ്മദ് അൽത്താഫ് കുന്നംകുളം സർഗ പ്രതിഭയും അബ്ദുൽ ഹാദി ചാവക്കാട് കലാ പ്രതിഭയും ആയി. ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാർഥികൾക്ക് അവാർഡ് നൽകി ആദരിച്ചു. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് താന്ന്യം ശിഹാബ് സഖാഫിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് അബ്ദുർറസാഖ് അസ്‌ഹരി, ജന. സെക്രട്ടറി ഷമീർ എറിയാട്, എസ് വൈ എസ് ജില്ലാ സെക്രട്ടറിമാരായ അബ്ദുൽ വഹാബ് സഅദി, അഡ്വ.ബദറുദ്ദീൻ, റാഫിദ് സഖാഫി, എസ് ജെ എം ജില്ലാ സെക്രട്ടറി പി എസ് എം റഫീഖ്, എസ് വൈ എസ് തൃശൂർ ജില്ലാ ഷാർജ കമ്മിറ്റി പ്രതിനിധി ഹാഫിസ് നൗഷാദ് സഖാഫി, ആർ എസ് സി  സൗദി പ്രതിനിധി ഫഹദ് മഹ്‌ളറ സംസാരിച്ചു. എസ് എസ് എഫ് ജില്ലാ ജന. സെക്രട്ടറി ശനീബ് മുല്ലക്കര സ്വാഗതവും സെക്രട്ടറി മുഹമ്മദ്‌ ഇയാസ് പഴുവിൽ നന്ദിയും പറഞ്ഞു.


source https://www.sirajlive.com/proud-conclusion-to-the-district-literary-festival.html

Post a Comment

Previous Post Next Post