കണ്ണൂര്‍ | പ്രതിഷേധം ഭയന്ന് കണ്ണൂര്‍ സര്‍വ്വകലാശാല പിജി സിലബസ് പിന്‍വലിക്കില്ലെന്ന് വൈസ് ചാന്‍സിലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍. ഇത് സംബന്ധിച്ച് വലിയ വിവാദങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് വി സിയുടെ പ്രതികരണം. ഗോള്‍വാള്‍ക്കറും സവര്‍ക്കറും അടിത്തറയിട്ട രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ഹിന്ദുത്വ രാഷ്ട്രീയം എന്തെന്ന് വിദ്യാര്‍ഥികള്‍ മനസിലാക്കേണ്ടതുണ്ട്. യോജിപ്പില്ലാത്ത പുസ്തകം വായിക്കരുത് എന്നത് താലിബാന്‍ രീതിയാണെന്നും ഗോപിനാഥ് രവീന്ദ്രന്‍ ഒരു വാര്‍ത്ത ചാനലിനോട് പ്രതികരിച്ചു.
കണ്ണൂര്‍ സര്‍വ്വകലാശാല പിജി ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് പാഠ്യപദ്ധതിയില്‍ സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും കൃതികള്‍ ഉള്‍പ്പെടുത്തിയതിനെതിരെ ഇടത് വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി എഐഎസ്എഫ് ഇന്ന് രാവിലെ പതിനൊന്നിന് യൂനിവേഴ്‌സിറ്റിയിലേക്ക് മാര്‍ച്ച് നടത്തും.
വിഷയം ചര്‍ച്ചചെയ്ത് നിലപാട് തീരുമാനിക്കാന്‍ യൂണിവേഴ്‌സിറ്റിയൂണിയന്‍ ഭരിക്കുന്ന എസ്എഫ്‌ഐ യോഗവും ഇന്ന് ചേരുന്നുണ്ട്. കെഎസ്‌യുവും എംഎസ്എഫും സമരങ്ങള്‍ ശക്തമാക്കുമെന്നും അറിയിച്ചിട്ടുണ്ട്
source https://www.sirajlive.com/students-need-to-understand-hindutva-politics-syllabus-will-not-be-withdrawn-for-fear-of-protest-kannur-university-vc.html
Post a Comment