ന്യൂസിലന്‍ഡില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ കത്തിയാക്രമണം; ആറ് പേര്‍ക്ക് പരുക്ക്

വെല്ലിംഗ്ടണ്‍ |  ന്യൂസിലന്‍ഡിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന കത്തിയാക്രമണത്തില്‍ ആറു പേര്‍ക്ക് പരുക്ക്.ഇതില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരം. 24 മണിക്കൂറും പോലീസ് നിരീക്ഷിച്ചുകൊണ്ടിരുന്ന ശ്രീലങ്കയില്‍നിന്നും കുടിയേറി ഐ എസ് ഭീകരനാണ് ആക്രണമണം നടത്തിയത്. ഇയാളെ പോലീസ് വെടിവച്ചുകൊന്നു.

ഓക്ലന്‍ഡിലെ ന്യൂലിന്‍ ഡിസ്ട്രിക്ടിലുള്ള ലിന്‍മാളില്‍ പ്രവര്‍ത്തിക്കുന്ന കൗണ്ട്ഡൗണ്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. വില്പനയ്ക്കു വച്ചിരുന്ന വലിയ കത്തി റാഞ്ചിയെടുത്ത അക്രമി മുന്നില്‍ കണ്ടവരെയെല്ലാം കുത്തുകയായിരുന്നു. പരുക്കേറ്റവരില്‍ മൂന്നു പേര്‍ അതീവ ഗുരുതരാവസ്ഥയിലും ഒരാള്‍ ഗുരുതരാവസ്ഥയിലുമാണ്.

ഭീകരാക്രമണമാണു നടന്നതെന്നു ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേണ്‍ വ്യക്തമാക്കി. ഐഎസ് അനുഭാവിയായ ഇയാളുടെ കൃത്യത്തില്‍ മറ്റാളുകള്‍ക്കു പങ്കില്ലെന്ന് ആര്‍ഡേണ്‍ അറിയിച്ചു. അക്രമിയുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

 



source https://www.sirajlive.com/is-terrorist-stabs-supermarket-in-new-zealand-six-people-were-injured.html

Post a Comment

أحدث أقدم