നാര്‍ക്കോട്ടിക് ജിഹാദ് വിവാദം: പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ മുന്‍കൈയെടുത്താല്‍ പൂര്‍ണാമായി സഹകരിക്കും- വി ഡി സതീശന്‍

തിരുവനന്തപുരം | നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ കോണ്‍ഗ്രസ് ഇടപെട്ടശേഷം അയവ് വന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കാത്തിനാലാണ് വിഷയത്തില്‍ കോണ്‍ഗ്രസ് ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു. വിഷയം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്താല്‍ പൂര്‍ണമായി സഹകരിക്കും.

വിവാദ വിഷയത്തില്‍ സിപിഎമ്മിന് നിലപാടില്ലെന്ന് തെളിഞ്ഞിരിക്കുകയാണ്. ആരേയും സുഖിപ്പിക്കുന്ന നിലപാട് എടുക്കാന്‍ കോണ്‍ഗ്രസ് ഇല്ല. പാലാ ബിഷപുമായി മന്ത്രി വാസവന്‍ ചര്‍ച്ച നടത്തിയത് നല്ല കാര്യമാണെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട്  പറഞ്ഞു.

 



source https://www.sirajlive.com/narcotics-jihad-controversy-opposition-will-fully-co-operate-if-government-takes-initiative-to-resolve-the-issue-vd-satheesan.html

Post a Comment

Previous Post Next Post