കോഴിക്കോട് | നിപ രോഗലക്ഷണങ്ങളുടെ സംശയത്തെ തുടര്‍ന്ന് പൂനെ വൈറോളജി ലാബിലേക്ക് അയച്ച എട്ട് പേരുടെ പരിശോധന ഫലവും നെഗറ്റീവ്. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ മതാപിതാക്കളടക്കമുള്ളവരുടെ പരിശോധന ഫലമാണ് നെഗറ്റീവാണെന്ന റിപ്പോര്‍ട്ട് ലഭിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജാേര്‍ജ് മാധ്യമങ്ങളെ അറിയിച്ചു. കുട്ടിയുമായി അടുത്ത സമ്പര്‍ക്കമുള്ളവരാണ് എട്ട് പേരും. എല്ലാവരുടേയും സാമ്പിളുകള്‍ മൂന്ന് തവണ വീതം പൂനെ വൈറോളജി ലാബില്‍ പരിശോധനക്ക് വിധേയമാക്കി. ആരിലും വൈറസ് കണ്ടെത്തിയില്ല.
ഇനി അഞ്ച് പേരുടെ പരിശോധന ഫലം കൂടി വരാനുണ്ട്. കുട്ടിയുമായി നേരിട്ട് സമ്പര്‍ക്കമുള്ള 48 പേരാണ് ഹൈ റിസക് പട്ടികയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലുള്ളത്. എന്നാല്‍ ഇവരില്‍ ആര്‍ക്കും രോഗക്ഷണങ്ങളൊന്നുമില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഞായറാഴ്ചയാണ് സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചത്. കോഴിക്കോട് ചാത്തമംഗലം സ്വദേശിയായ 12 വയസുകാരനാണ് മരിച്ചത്. കുട്ടിയെ മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ അഞ്ചോളം ആശുപത്രികളിലാണ് പ്രവേശിപ്പിച്ചത്. സമ്പര്‍ക്കപ്പട്ടികയിലുള്ളവരില്‍ അധികവും ആരോഗ്യപ്രവര്‍ത്തകരാണ്. കുട്ടിയുടെ വീടും പരിസര പ്രദേശങ്ങളും സന്ദര്‍ശിച്ച കേന്ദ്ര സംഘം സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. രോഗ ഉറവിടം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. നിപ വ്യാപനം തീവ്രമാകില്ലെന്നാണ് കേന്ദ്ര സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോടിന് പുറമേ മലപ്പുറം, കണ്ണൂര്‍ ജില്ലകള്‍ അതീവ ജാഗ്രതയിലാണ്.
source https://www.sirajlive.com/all-the-eight-samples-sent-for-nipa-symptoms-were-negative.html
Post a Comment