നിപ ഭീതി ഒഴിയുന്നതായി മന്ത്രിസഭാ യോഗത്തില്‍ വിലയിരുത്തല്‍; മലബാറില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരും

തിരുവനന്തപുരം |  ഇതുവരെ ലഭ്യമായ നിപ പരിശോധന ഫലങ്ങള്‍ നെഗറ്റീവാണെങ്കിലും മലബാറില്‍ പ്രതിരോധ പ്രവര്‍ത്തനം തുടരാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ തന്നെ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കിയത് നേട്ടമായിയെന്നും ഇന്ന് ചേര്‍ന്ന മന്ത്രി സഭാ യോഗം വിലയിരുത്തി. വിദേശത്ത് നിന്ന് ആന്റി ബോഡി മരുന്ന് കൊണ്ടുവരാനുള്ള നടപടികള്‍ ശക്തമാക്കാനും തീരുമാനമായി.ലക്ഷണങ്ങളുള്ളവരെ അടിയന്തരമായി പരിശോധിക്കാനും മന്ത്രി സഭാ യോഗം നിര്‍ദ്ദേശം നല്‍കി.

സംസ്ഥാനത്തെ നിപ ഭീതി ഒഴിയുകയാണ്. സമ്പര്‍ക്കപ്പട്ടികയിലുള്ള 20 പേരുടെ സാമ്പിളുകള്‍ കൂടി നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് അറിയിച്ചു. പുണെയില്‍ പരിശോധിച്ച 15 പേരുടേയും കോഴിക്കോട് പരിശോധിച്ച 5 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് പുറത്ത് വന്നത്. ഇതോടെ ഇതുവരെ പരിശോധിച്ച 30 സാംപിളുകളും നെഗറ്റീവായി. മരിച്ച കുട്ടിയുമായി ഏറ്റവും അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്.



source https://www.sirajlive.com/cabinet-assesses-that-nipa-fears-will-be-allayed-defense-operations-will-continue-in-malabar.html

Post a Comment

أحدث أقدم