മയക്ക്മരുന്നിന്റെ പേരില്‍ ഒരു വിശുദ്ധ യുദ്ധവും നടക്കുന്നില്ല; കൂടുതല്‍ മതപരിവര്‍ത്തനം നടത്തുന്നത് ക്രിസ്ത്യന്‍ സമുദായം: വെള്ളാപ്പള്ളി

ആലപ്പുഴ | മയക്കുമരുന്നിന്റ പേരില്‍ ഒരു വിശുദ്ധയുദ്ധവും നടക്കുന്നില്ലെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.ഒരു വിഭാഗത്തെ മാത്രം അതിന്റെ പേരില്‍ പറയുന്നത് ശരിയല്ല. നാട്ടിലെ സ്‌കൂളുകളിലും കോളേജുകളിലും പരിസരങ്ങളിലുമെല്ലാം മയക്കുമരുന്ന് വില്‍പന നടക്കുന്നുണ്ട്.
മുസ്ലിം സമുദായത്തെ മാത്രം അതിന്റെ പേരില്‍ കുറ്റം പറഞ്ഞത് ശരിയല്ലന്നും വെള്ളാപ്പള്ളി പറഞ്ഞു.

വിഷം നിറഞ്ഞ പരാമര്‍ശമാണ് ഫാദര്‍ റോയ് നടത്തിയത്. സീനിയറായ വൈദികന്റെ ഭാഗത്തുനിന്നാണ് ഈഴവര്‍ക്കെതിരെ പരാമര്‍ശം ഉണ്ടായത്. ആരെപ്പറ്റിയും എന്തും പറയാനുള്ള ലൈസന്‍സ് ആണോ വൈദിക പട്ടമെന്നും വെള്ളാപ്പള്ളി ചോദിച്ചു. മറ്റാരെയെങ്കിലും കുറിച്ചു വൈദികര്‍ പറഞ്ഞിരുന്നെങ്കില്‍ തല കാണില്ലായിരുന്നു.തന്റെ കണ്ണിലെ കോല്‍ എടുത്തു കളഞ്ഞിട്ട് വേണം മറ്റുള്ളവരുടെ കണ്ണിലെ കരട് കളയാന്‍. മതം മാറ്റം സംബന്ധിച്ച് ന്യൂനപക്ഷം പറയുമ്പോള്‍ ദേശീയ വാദികളും, ഭൂരിപക്ഷം പറയുമ്പോള്‍ വര്‍ഗീയവാദിയും ആയി ചിത്രീകരിക്കുന്നു.ക്രിസ്തീയ വിഭാഗമാണ് കൂടുതല്‍ മതംമാറ്റം നടത്തുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

 



source https://www.sirajlive.com/conversion-is-mostly-done-by-the-christian-community-minority-country-39-s-treasury-leaks-vellapally.html

Post a Comment

Previous Post Next Post