പാലക്കാട് | ബസിനുള്ളില്‍ സൂക്ഷിച്ചിരുന്ന മായം കലര്‍ന്ന ഡീസല്‍ പോലീസ് പിടികൂടി. മൂന്ന് കാനുകളില്‍ നിറച്ചിരുന്ന ഡീസലാണ് പിടികൂടിയത്. സംഭവത്തില്‍ ബസ് ഡ്രൈവറേയും ക്ലീനറേയും കസ്റ്റഡിയിലെടുത്തു. കൂടുതല്‍ പരിശോധനകള്‍ക്കു ശേഷം കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് നോര്‍ത്ത് പോലീസ് അറിയിച്ചു.
ബസിന്റെ മുതലാളി ഫൈസല്‍ ആണ് ഡീസല്‍ കയറ്റിവിടുന്നതെന്നാണ് ജീവനക്കാരുടെ മൊഴി.
source https://www.sirajlive.com/seized-adulterated-diesel-stored-inside-the-bus-driver-and-cleaner-in-custody.html
إرسال تعليق