കൊച്ചി | കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. കേസ് സി ബി ഐക്ക് വിടണമെന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും ക്രൈംബ്രാഞ്ച് നല്ല രീതിയില്‍ കേസ് അന്വേഷിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
സി പി എം നിയന്ത്രണത്തിലുള്ള ബേങ്കിനെതിരായ പോലീസ് അന്വേഷണം എങ്ങുമെത്തിയില്ലെന്ന് ആരോപിച്ച് ഇവിടുത്തെ മുന്‍ ജീവനക്കാരന്‍ നല്‍കിയ ഹരജിയാണ് ഹൈക്കോടതിയുടെ മുന്നിലുളളത്. ക്രൈംബ്രാഞ്ച് അന്വേഷണമാണ് നടക്കുന്നതെന്നും പ്രതികള്‍ തയാറാക്കിയ നിരവധി വ്യാജ രേഖകള്‍ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇക്കാര്യത്തില്‍ ഫലപ്രദമായ അന്വേഷണമാണ് തുടരുന്നതെന്നും ബേങ്കില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ ജീവനക്കാരന്‍ സ്ഥാപിത താല്‍പ്പര്യങ്ങളോടെയാണ് ഹരജിയുമായി സമീപിച്ചതെന്നും സര്‍ക്കാര്‍ മറുപടി നല്‍കി.
source https://www.sirajlive.com/karuvannur-bank-case-the-petition-seeking-cbi-probe-is-pending-in-the-high-court-today.html
إرسال تعليق