കുഫോസ് മത്സ്യ രോഗനിര്‍ണയ ലാബില്‍ ഒഴിവുകള്‍

കൊച്ചി | കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയില്‍ മത്സ്യ രോഗ നിര്‍ണയ ഗവേഷണ പദ്ധതിയില്‍ ഒഴിവുള്ള തസ്‌തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മോളികുളര്‍ ഡയഗ്‌നോസ്റ്റിക്, മൈക്രോബയോളജി ആൻഡ് ഹിസ്റ്റോപാത്തോളജി, സോയില്‍ ആൻഡ് വാട്ടര്‍ എന്നീ ലാബ് ഇന്‍ ചാര്‍ജുകളുടെ ഓരോ ഒഴിവുകളും ലാബ് അസിസ്റ്റന്റിന്റെയും ഫീല്‍ഡ് അസിസ്റ്റന്റിന്റെയും ഓരോ ഒഴിവുമാണ് ഉള്ളത്. എല്ലാ തസ്‌തികകളിലേക്കും 2021 മാര്‍ച്ച് 31 വരെയാണ് നിയമന കാലാവധിയെങ്കിലും തുടരാന്‍ സാധ്യതയുണ്ട്. പ്രായപരിധി 40 വയസ്സ് (എസ് സി, എസ് ടി 45) ലാബ് ഇന്‍ ചാര്‍ജുകള്‍ക്ക് പ്രതിമാസം 35,000 രൂപയും ലാബ്,ഫീല്‍ഡ് അസിസ്റ്റന്റിന് 20,000 രൂപയും പ്രതിമാസ വേതനം ലഭിക്കും.

ബന്ധപ്പെട്ട വിഷയത്തിലുള്ള എം എഫ് എസ് സി , എം എസ് സിയാണ് ലാബ് ഇന്‍ ചാര്‍ജിന് വേണ്ട വിദ്യാഭ്യസ യോഗ്യത. പി എച്ച് ഡി അഭിലഷണീയം. വി എച്ച് എസ് സി (ഫിഷറീസ്, മെഡിക്കല്‍ ലാബ് ടെക്‌നീഷ്യന്‍) യോഗ്യതയുള്ളവര്‍ക്ക് ലാബ്, ഫീല്‍ഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. നിർദിഷ്ട മാതൃകയിലുള്ള അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ഇ മെയിലായി 24നകംproject.recruit@kufos.ac.in എന്ന മേല്‍വിലാസത്തില്‍ ലഭിക്കണം.

ഇ മെയിലിന്റെ സബ്‌ജക്്ട് ലൈനില്‍ PMMSY എന്ന് രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങളും അപേക്ഷാ ഫോമിന്റെ മാതൃകയും സർവകലാശാല വെബ് സൈറ്റില്‍ (www.kufos.ac.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്.



source https://www.sirajlive.com/vacancies-in-kufos-fish-diagnosis-lab.html

Post a Comment

Previous Post Next Post