പട്ടയ ഭൂമി മരംമുറി കേസില്‍ സി ബി ഐ അന്വേഷണമില്ല

കൊച്ചി | പട്ടയ ഭൂമിയലെ മരംമുറി അന്വേഷിക്കാന്‍ സി ബി ഐ ഇല്ല. സി ബി ഐ അന്വേഷണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. കോടികളുടെ ഇടപാട് നടന്ന ഈ കേസില്‍ സംസ്ഥാന ഏജന്‍സികളുടെ അന്വേഷണം ഫലപ്രദമല്ലെന്നും ഏതെങ്കിലും കേന്ദ്ര ഏജന്‍സികള്‍ കേസ് അന്വേഷിക്കണമെന്നുമായിരുന്നു ആവശ്യം. ഈ ആവശ്യം കോടതി അംഗീകരിച്ചില്ല. നിലവില്‍ നടക്കുന്ന അന്വേഷണത്തെക്കുറിച്ചുള്ള സര്‍ക്കാറിന്റെ റിപ്പോര്‍ട്ട് ഹൈക്കോടതി അംഗീകരിച്ചു. തുടര്‍ന്നാണ് കേസില്‍ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന നിഗമനത്തിലേക്ക് കോടതി എത്തിയത്.

തൃശ്ശൂര്‍ സ്വദേശിയായ ജോര്‍ജ് വട്ടുകുളം ആണ് പൊതു താത്പര്യ ഹരജി നല്‍കിയത്. നിലവിലെ അന്വേഷണവുമായി ക്രൈംബ്രാഞ്ചിന് മുന്നോട്ട് പോകാം. എന്നാല്‍, മറ്റെന്തെങ്കിലും പരാതികള്‍ ഭാവിയില്‍ ഉയര്‍ന്നാല്‍ ആര്‍ക്കും കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.



source https://www.sirajlive.com/there-is-no-cbi-probe-into-the-pattaya-land-logging-case.html

Post a Comment

أحدث أقدم