പാലക്കാട് | പാലാ ബിഷപ്പിന്റെ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ സര്‍ക്കാര്‍ നിലപാട് തെറ്റാണെന്ന് രമേശ് ചെന്നിത്തല. വിഷയത്തില്‍ സര്‍ക്കാര്‍ പാലിക്കുന്ന മൗനം സാഹചര്യം കൂടുതല്‍ വഷളാക്കിയെന്നും ചെന്നിത്തല പറഞ്ഞു.
സര്‍ക്കാര്‍ കാഴ്ചക്കാരായി നോക്കി നില്ക്കുകയാണ്. ഇത് അങ്ങേയറ്റം ആപല്‍ക്കരമാണ്. ദുരഭിമാനം വെടിഞ്ഞ് സര്‍വ്വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ബി ജെ പി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ് കേന്ദ്ര മന്ത്രി വി മുരളീധരനടക്കം ചെയ്യുന്നത് രാഷ്ട്രീയ മുതലെടുപ്പ് ആണെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
source https://www.sirajlive.com/narcotic-jihad-reference-bjp-seeks-political-gain-the-government-should-call-an-all-party-meeting-ramesh-chennithala.html
إرسال تعليق