പോലീസ് സേനയെ കുറിച്ച് സംസ്ഥാന സിപിഐക്ക് പരാതിയില്ല; ആനി രാജയെ തള്ളി കാനം രാജേന്ദ്രന്‍

തിരുവനന്തപുരം | കേരള പോലീസിനെതിരായ വിവാദ പ്രസ്താവനയില്‍ വീണ്ടും ആനി രാജയെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സംസ്ഥാന പോലീസിനോട് സംസ്ഥാന സിപിഐക്ക് ആനി രാജയുടെ നിലപാടല്ല ഉള്ളത്. കേരളത്തിലെ പോലീസിനെക്കുറിച്ച് സിപിഐക്ക് പരാതി ഇല്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ഇക്കാര്യം ആനി രാജയെ അറിയിച്ചിട്ടുണ്ടെന്ന് കാനം മാധ്യമങ്ങളോട് പ്രതികരിച്ചു.കേരളത്തിലെ നേതാക്കള്‍ക്കാര്‍ക്കും അത്തരത്തിലുള്ള അഭിപ്രായങ്ങളില്ല. വിഷയത്തില്‍ കേരളത്തിലെ പാര്‍ട്ടിയുടെ നിലപാട് ആനി രാജയെ അറിയിച്ചിട്ടുണ്ട്. അത് പാര്‍ട്ടിയിലെ ആഭ്യന്തര വിഷയമാണ്, വിവാദമാക്കേണ്ട ആവശ്യമില്ലെന്നും കാനം പ്രതികരിച്ചു.

സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നയത്തിനെതിരെ ബോധപൂര്‍വമായ ഇടപെടല്‍ പോലീസ് സേനയില്‍ നിന്ന് ഉണ്ടാവുന്നുണ്ടെന്നും പോലീസില്‍ ആര്‍ എസ് എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെന്നുമായിരുന്നു സിപിഎം ദേശീയ നേതാവ് ആനി രാജയുടെ പ്രസ്താവന. ആനി രാജയുടെ പരാമര്‍ശത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് ംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കേന്ദ്രനേതൃത്വത്തിന് നേരത്തെ കത്ത് നല്‍കിയിരുന്നു.



source https://www.sirajlive.com/the-state-cpi-has-no-complaints-about-the-police-force-kanam-rajendran-rejects-anne-raja.html

Post a Comment

Previous Post Next Post