തിരുവനന്തപുരം | എസ് ഡി പി ഐ പിന്തുണ തേടിയ സി പി എം കോണ്‍ഗ്രസിനെ മതേതരത്വം പഠിപ്പിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ബന്ധം സ്ഥാപിച്ചെന്ന് സി പി എം പ്രചരിപ്പിച്ചു. അഭിമന്യൂവിന്റെ വട്ടവടയില്‍ നിന്ന് ഈരാറ്റുപേട്ടയിലേക്ക് കൂടുതല്‍ ദുരമില്ലെന്നും സതീശന്‍ പറഞ്ഞു. നാര്‍ക്കോട്ടിക്ക് ജിഹാദ് ആരോപണത്തെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ സാമുദായിക സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം. ഇല്ലെങ്കില്‍ വലിയ സാമുദായി സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
source https://www.sirajlive.com/cpm-should-not-teach-secularism-in-alliance-with-sdpi-vd-satheesan.html
Post a Comment