പാലക്കാട് | മണ്ണാര്‍ക്കാട് വൃദ്ധ പിതാവിനോട് മക്കളുടെ കണ്ണില്ലാത്ത ക്രൂരത. മണ്ണാര്‍ക്കാട് പടിഞ്ഞാറെ തറയില്‍ പൊന്നു ചെട്ടിയാരെയാണ് മതിയായ ഭക്ഷണം പോലും നല്‍കാതെ രണ്ട് മക്കള്‍ ആറ് മാസത്തോളം മുറിക്കുള്ളില്‍ പൂട്ടിയിട്ടതായി പരാതി ഉയര്‍ന്നത്. . ആരോഗ്യ വകുപ്പും, പോലീസും സ്ഥലത്തെത്തി വയോധികനെ മോചിപ്പിച്ചു. സ്വത്ത് എഴുതി വാങ്ങിയതിനു ശേഷമായിരുന്നു മുറിയില്‍ പൂട്ടിയിട്ടത്.
മക്കളായ ഗണേശനും, തങ്കമ്മയും ആറ് മാസത്തോളം വീട്ടില്‍ പൂട്ടിയിട്ട് ഭക്ഷണം പോലും കൃത്യമായി നല്‍കാതെ പീഡിപ്പിച്ചതായാണ് അയല്‍വാസികള്‍ പരാതി പറയുന്നത്. കിടപ്പിലായ പിതാവിന് ഒരു നേരം മാത്രമാണ് മക്കള്‍ ഭക്ഷണം നല്‍കിയതെന്നും വാര്‍ഡ് കൗണ്‍സിലര്‍ അരുണ്‍ കുമാര്‍ പ്രതികരിച്ചു. പൊന്നു ചെട്ടിയാരുടെ ഭാര്യ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചിരുന്നു. അതിനു ശേഷമാണ് അച്ഛനോടുള്ള മക്കളുടെ ക്രൂരത. പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ മക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
source https://www.sirajlive.com/mannarkkad-children-locked-their-elderly-father-in-a-room-for-six-months-without-giving-him-enough-food-the-police-arrived-and-released-him.html
Post a Comment