മംഗളൂരു | കര്‍ണാടകയിലെ മംഗളൂരുവില്‍ നിപ സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിഞ്ഞയാള്‍ക്ക് രോഗമില്ല. പൂനൈ എന്‍ ഐ വിയില്‍ നടത്തിയ സ്രവ പരിശോധനയിലാണ് നെഗറ്റീവാണെന്ന റിപ്പോര്‍ട്ട് ലഭിച്ചത്. കാര്‍വാര്‍ സ്വദേശിയായ ലാബ് ടെക്‌നീഷ്യനെയായിരുന്നു കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരെ പരിശോധിച്ച ഡോക്ടര്‍മാര്‍ നിപ സംശയം പ്രകടിപ്പിച്ചതോടെയാണ് സ്രവമെടുത്ത് പരിശോധനക്ക് അയച്ചത്. സംഭവത്തെ മംഗളൂരുവില്‍ കനത്ത നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളിലെല്ലാം പോലീസ് പരിശോധന വര്‍ധിപ്പിച്ചിരുന്നു.
source https://www.sirajlive.com/patient-in-mangalore-has-no-nipple-test-result-in-pune-niv-is-negative.html
Post a Comment