കാബൂള്‍ | അഫ്ഗാനിസ്ഥാനില്‍ നാല് ഇടങ്ങളിലായി നടന്ന സ്‌ഫോടനത്തില്‍ രണ്ട് മരണം. ഇരുപത്തി ഒന്ന് പേര്‍ക്ക് പരുക്കേറ്റതായും വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജലാദാബാദില്‍ മൂന്ന് ഇടങ്ങളിലായി നടന്ന സ്‌ഫോടനത്തില്‍ രണ്ട് പേര്‍ മരിക്കുകയും 19 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. താലിബാന്‍ വാഹന വ്യൂഹത്തെ ലക്ഷ്യമിട്ടാണ് അക്രമണമുണ്ടായത്. മരിച്ചവര്‍ രണ്ട് പേരും താലിബാന്‍ ഭീകരരാണെന്നാണ് വിവരം. പരുക്കേറ്റവരില്‍ ഏറെയും സാധാരണ ജനങ്ങളാണ്. പരുക്കേറ്റവരെ ജലാദാബാദ് നഗരത്തിലെ പ്രാദേശിക പ്രവശ്യാ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. അത്യാധുനിക സ്‌ഫോടന സാമഗ്രികള്‍ ഉപയോഗിച്ചാണ് ആക്രമണമുണ്ടായത്.
കാബൂളില്‍ ഒരിടത്ത് അജ്ഞാത ലക്ഷ്യത്തിന് നേരെയുണ്ടായ ബോംബേറില്‍ രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയുണ്ടായി.
source https://www.sirajlive.com/two-killed-in-blast-in-afghanistan-twenty-people-were-injured.html
إرسال تعليق