തിരുവനന്തപുരം | മുസ്ലിംങ്ങള്‍ക്കെതിരേ ക്രൈസ്തവരെ തിരിച്ചുവിടാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നതായി സിപിഎം വിലയിരുത്തല്‍ .ക്രൈസ്തവരിലെ ചെറിയൊരു വിഭാഗത്തിലെ വര്‍ഗീയതയെ ഗൗരവമായി കാണണം. ക്രൈസ്തവര്‍ സാധാരണ വര്‍ഗീയതയ്ക്ക് കീഴ്‌പ്പെടാറില്ലെന്നും സിപിഎം വിലയിരുത്തുന്നു.
പ്രൊഫഷണൽ കോളജുകൾ കേന്ദ്രീകരിച്ച് യുവതികളെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നുണ്ട് . യുവതികളെ തീവ്രവാദത്തിന്‍റെ വഴിയിലേക്ക് ചിന്തിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്നും ക്ഷേത്ര വിശ്വാസികളെ ബി ജെ പിയുടെ പിന്നിൽ അണി നിരത്താൻ ശ്രമം നടക്കുന്നുവെന്നും സി പി എം. സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗത്തിനായി പാര്‍ട്ടി നല്‍കിയ കുറിപ്പില്‍ പറയുന്നു
അതേസമയം, വര്‍ഗീയ രാഷ്ട്രീയം മുസ്ലിം സംഘടനകളില്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതായും ആരോപണമുണ്ട്. ജമാഅത്തെ ഇസ്ലാമി പൊതുസമൂഹത്തില്‍ ആശയവേരുകള്‍ വ്യാപിപ്പിക്കുന്നു. താലിബാനെ പോലും പിന്തുണയ്ക്കുന്ന ചര്‍ച്ചകള്‍ അപകടകരമെന്നും സിപിഎം പറയുന്നു.
source https://www.sirajlive.com/the-cpm-39-s-assessment-is-that-racism-should-be-taken-seriously-by-a-small-section-of-christians.html
إرسال تعليق