ശ്രീനഗര്‍ | ജമ്മു കശ്മീരിലെ വിഘടനവാദ രാഷ്ട്രീയത്തിന്റെ മുഖമായിരുന്ന സയ്യിദ് അലി ഷാ ഗീലാനി അന്തരിച്ചു. 92 വയസ്സായിരുന്നു. ശ്രീനഗറിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.
മൂന്ന് പതിറ്റാണ്ടോളം വിഘടനവാദ രാഷ്ട്രീയത്തിന്റെ പ്രയോക്താവായി അദ്ദേഹം പ്രവര്‍ത്തിച്ചു. കഴിഞ്ഞ വര്‍ഷമാണ് രാഷ്ട്രീയത്തില്‍ നിന്നും ഹുര്റിയതില് നിന്നും വിരമിച്ചത്. 90കള്‍ മുതല്‍ കശ്മീരിലെ വിഘടനവാദ സംഘടനയെ നയിച്ചു.
മൂന്ന് തവണ കശ്മീർ നിയമസഭാംഗമായിട്ടുണ്ട്. 1972, 1977, 1982 വർഷങ്ങളിൽ സോപോർ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം വിജയിച്ച് നിയമസഭയിലെത്തിയത്.
source https://www.sirajlive.com/syed-ali-shah-geelani-leader-of-the-hurriyat-in-kashmir-has-died.html
Post a Comment