ഏഴ് പാക്കിസ്ഥാന്‍ പൗരന്‍മാരടക്കം പത്ത് പേര്‍ക്ക് ഈജിപ്തില്‍ വധശിക്ഷ

കൈറോ |  മയക്ക് മരുന്ന് കടത്തിയ കുറ്റത്തിന് ഏഴ് പാക്കിസ്ഥാന്‍ പൗരന്മാരടക്കം പത്ത് പേര്‍ക്ക് വധശിക്ഷക്ക് വിധിച്ച് ഈജിപ്ഷ്യന്‍ കോടതി. 2009ല്‍ ചാവു കടലില്‍ കൂടി രണ്ട് ടണ്‍ മയക്കുമരുന്ന് കടത്തുന്നതിനിടെ പിടിയിലായവരാണിവര്‍. ഏകദേശം 2.5 ബില്യണ്‍ പൗണ്ട് വിലവരുന്ന മയക്കുമരുന്നാണ് ഇവരില്‍ നിന്നും കണ്ടെത്തിയത്. പാക്കിസ്ഥാനികളെ കൂടാതെ രണ്ട് ഈജിപ്ഷ്യന്‍ പൗരനും ഒരു ഇറാനിയന്‍ പൗരനുമാണ് കുറ്റക്കാരായി കണ്ടെത്തിയത്. വധശിക്ഷക്ക് പേരുകേട്ട രാജ്യമാണ് ഈജിപ്ത്. 2006ല്‍ 44 പേരെയും 2017ല്‍ 35 പേരെയും 2018ല്‍ 43 പേരെയും ഈജിപ്തില്‍ വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുണ്ട്.

 



source https://www.sirajlive.com/ten-sentenced-to-death-in-egypt-including-seven-pakistani-nationals.html

Post a Comment

Previous Post Next Post