കള്ള് ഷാപ്പില്‍ നിന്നും കള്ളും കപ്പയും മുട്ടയും മോഷ്ടിച്ചു

തിരുവനന്തപുരം | കാട്ടാക്കടയിലെ കള്ള് ഷാപ്പില്‍ നിന്നും മോഷണം പോയത് 38 കുപ്പി കള്ളും ഇറച്ചിയും കപ്പയും മുട്ടയും. കുടിച്ചാല്‍ വയറിളകാനുള്ള രാസവസ്തു ചേര്‍ത്ത കഴിഞ്ഞ വര്‍ഷത്തെ എക്‌സൈസ് സാമ്പിളും ഇതിലുണ്ട്.

കാട്ടാക്കട അഞ്ച് തെങ്ങിന്‍മൂട്ടിലുള്ള എ ഐ ടി യു സി തൊഴിലാളി കമ്മിറ്റി നടത്തുന്ന കള്ള് ഷാപ്പിലാണ് മോഷണം നടന്നത്. ജീവനക്കാരന്‍ രാവിലെ ഷോപ്പ് തുറന്നപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. പൂട്ട് പോലും തകര്‍ക്കാതെ വിദഗ്ധമായായിരുന്നു മോഷണം നടന്നത്.

അകത്ത് കള്ളന്മാര്‍ കയറിയതിന്റെ തെളിവുകളൊന്നും ഇല്ല. സാമൂഹ്യ വിരുദ്ധരുടെ താവളമാണ് ഷാപ്പിന്റെ പരിസരം എന്ന് കള്ള് ഷാപ്പിലെ തൊഴിലാളികള്‍ പറയുന്നു.



source https://www.sirajlive.com/toddy-kappa-and-eggs-were-stolen-from-the-toddy-shop.html

Post a Comment

Previous Post Next Post