തിരുവനന്തപുരം | വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച ശേഷമാണ് സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനമെടുത്തതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മറിച്ചുള്ള വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. സ്‌കൂള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ തുടങ്ങിയിട്ടുണ്ട്.സ്‌കൂള്‍ തുറക്കുന്നത് രോഗം വ്യാപിപ്പിക്കുമെന്ന് ആശങ്ക വേണ്ട. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കും
ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ വേണമോയെന്ന് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. നേരത്തെ വിദ്യാഭ്യാസ വകുപ്പുമായി ആലോചിക്കാതെയാണ് സ്‌കൂള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ആരോഗ്യ വകുപ്പ് മാത്രമായി ആലോചിച്ചാണ് സ്‌കൂള്‍ തുറക്കാന്‍ തീരുമാനിച്ചതെന്നും വകുപ്പ് മന്ത്രി പോലും ഇക്കാര്യം അറിഞ്ഞില്ലെന്നുമുള്ള തരത്തിലുള്ള വാര്‍ത്തകളുണ്ടായിരുന്നു
source https://www.sirajlive.com/the-decision-to-reopen-the-school-came-after-consultation-with-the-department-of-education-no-decision-on-shift-education-minister-v-sivankutty.html
إرسال تعليق