മോന്‍സനെ കൊച്ചിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

കൊച്ചി | മോന്‍സന്‍ മാവൂങ്കലിനെ കൊച്ചിയിലെ വീട്ടിലെത്തിച്ച് ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി. രാവിലെ 11 മണിയോടെയാണ് മോന്‍സനെ തെളിവെടുപ്പിനായി വീട്ടിലേക്ക് കൊണ്ടുവന്നത്. മോന്‍സന്റെ പേരില്‍ നിലവില്‍ മൂന്ന് കേസുകളാണുള്ളതെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. മോന്‍സണിന്റെ ഭൂമി ഇടപാടുകളും അന്വേഷിക്കാന്‍ ഒരുങ്ങുകയാണ് ക്രൈം ബ്രാഞ്ച്. തനിക്ക് ആകെയുള്ളത് ഒരു ബാങ്ക് അക്കൗണ്ട് മാത്രമാണെന്നും അതില്‍ വെറും 176 രൂപ മാത്രമേ ഉള്ളുവെന്നും മോന്‍സന്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചു. മകളുടെ കല്യാണത്തിന് സുഹൃത്തായ ജോര്‍ജില്‍ നിന്ന് കടം വാങ്ങിയെന്നും കൂടെയുള്ളവര്‍ക്ക് ആറ് മാസമായി ശമ്പളം പോലും നല്‍കിയിട്ടില്ലെന്നും ഇയാള്‍ മൊഴി നല്‍കി.

പ്രവാസി സംഘടകളുടെയെല്ലാം ഭാരവാഹിയായ മോന്‍സണ്‍ ഇന്നേവരെ വിദേശ സന്ദര്‍ശനം നടത്തിയിട്ടില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. നൂറ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചെന്നായിരുന്നു ഇദ്ദേഹം നേരത്തെ ഇടപാടുകാരോട് പറഞ്ഞത്. എന്നാല്‍ മോന്‍സന് പാസ്പോര്‍ട്ട് പോലുമില്ലെന്നാണ് പോലീസ് പറയുന്നത്. ഇയാളുടെ ചേര്‍ത്തലയിലെ വീട്ടില്‍ ഇന്നലെ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നെങ്കിലും അവിടെ നിന്ന് കാര്യമായി ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

ഇയാളുടെ കൂടെയുണ്ടായിരുന്ന ബൗണ്‍സര്‍മാര്‍ക്ക് ഉള്‍പ്പടെ കഴിഞ്ഞ ആറ് മാസമായി ശമ്പളം നല്‍കിയിരുന്നില്ല. താമസിച്ചിരുന്ന വീടിന് 50,000 രൂപ പ്രതിമാസം വാടകയുള്ള വീട്ടിലായിരുന്നു. എന്നാല്‍ കഴിഞ്ഞ എട്ട് മാസമായി ഈ വാടക നല്‍കിയിരുന്നില്ല. അത്തരത്തില്‍ സാമ്പത്തികമായി തീര്‍ത്തും ദുര്‍ബലനായ അവസ്ഥയിലാണ് മോന്‍സണ്‍ ഇപ്പോഴുള്ളത് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. മറ്റ് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപങ്ങള്‍ ഇയാള്‍ നടത്തിയിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ്

 



source https://www.sirajlive.com/monson-was-taken-to-his-home-in-kochi-and-evidence-was-taken.html

Post a Comment

Previous Post Next Post