തിരുവനന്തപുരം | പോത്തന്‍കോട് യുവതിയെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്ലാമൂട് സ്വദേശി മിഥുനയാണ് (22) മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മിഥുനയുടെ ഭര്‍ത്താവ് അഞ്ചുദിവസം മുന്‍പ് വാഹനാപകടത്തില്‍ മരിച്ചിരുന്നു.
പോത്തന്‍കോട് പ്ലാമൂടിന് സമീപം പാറക്കുളത്തില്‍ ഇന്ന് രാവിലെയാണ് മിഥുനയുടെ മൃതദേഹം കണ്ടെത്തിയത്. സമീപവാസികളാണ് സംഭവം പോലീസില്‍ അറിയിക്കുന്നത്. മുട്ടത്തറയില്‍ കഴിഞ്ഞയാഴ്ച ഉണ്ടായ വാഹനാപകടത്തിലാണ് യുവതിയുടെ ഭര്‍ത്താവ് സൂരജ് മരിച്ചത്. ഇതിന്റെ മനോവിഷമത്തിലാണ് മിഥുന ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നത്.
source https://www.sirajlive.com/her-husband-died-in-a-car-accident-five-days-ago-the-young-woman-was-found-dead-in-a-rock-pool.html
إرسال تعليق