കരുനാഗപള്ളിയിലടക്കം സിപിഎമ്മിന് വീഴ്ച സംഭവിച്ചു, പറവൂരിലെ പ്രവര്‍ത്തനം സംശയകരം; വിമര്‍ശവുമായി സിപഐ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്

തിരുവനന്തപുരം |  നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനെതിരെ വിമര്‍ശവുമായി സിപിഐ കരുനാഗപള്ളിയില്‍ അടക്കം ഉണ്ടായ തോല്‍വിയില്‍ സിപിഎമ്മിന് വീഴ്ച സംഭവിച്ചതായി സിപിഐയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.

കരുനാഗപള്ളിയിലെ തോല്‍വിയില്‍ സിപിഎം ഭാഗത്ത് വീഴ്ച സംഭവിച്ചുവെന്നാണ് സിപിഐ ഉയര്‍ത്തുന്ന പ്രധാന വിമര്‍ശം.ഉറച്ച വോട്ടുകള്‍ പോലും പല ബൂത്തുകളിലും എത്തിയില്ലെന്നും കേരള കോണ്‍ഗ്രസ് എം തോറ്റ മണ്ഡലങ്ങളിലും സി പി എം വീഴ്ച പ്രകടമാണെന്നും യോഗത്തില്‍ പരാമര്‍ശമുണ്ടായി. പാല, ചാലക്കുടി, കടത്തുരുത്തി തോല്‍വികള്‍ ഉയര്‍ത്തിയാണ് സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം ഉയര്‍ന്നത്.

വി ഡി സതീശന്‍ വിജയിച്ച പറവൂറില്‍ സിപിഎമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ സംശയകരമായിരുന്നുവെന്ന ഗുരുതര പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്.ഹരിപ്പാട് സിപിഎം വോട്ടുകള്‍ ചോര്‍ന്നു. ചാത്തന്നൂര്‍ മണ്ഡലത്തില്‍ പല വോട്ടുകളും ബി ജെപിക്ക് പോയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സിപിഎം മത്സരിച്ച മണ്ഡലങ്ങളില്‍ ഘടകക്ഷികളെ സഹകരിപ്പിച്ചില്ലെന്നും വിമര്‍ശനമുണ്ട്.



source https://www.sirajlive.com/the-cpm-including-karunagapally-has-fallen-and-its-activities-in-paravur-are-questionable-cpi-election-review-report-with-criticism.html

Post a Comment

أحدث أقدم