തിരുവനന്തപുരം | കോഴിക്കോട് പന്ത്രണ്ട് വയസുകാരന്‍ നിപ ബാധിച്ച് മരിച്ച സാഹര്യത്തില്‍ അടിയന്തിര കര്‍മ പദ്ധതി തയ്യാറാക്കിയതായി മന്ത്രി പി എ മുഹമ്മദ് റിയാസ്. മുന്‍ അനുഭവങ്ങള്‍ ഉള്ളതിനാല്‍ പ്രതിരോധ പ്രവര്‍ത്തനം പ്രയാസകരമാകില്ലെന്ന് മന്ത്രി പറഞ്ഞു. വിദഗ്ധരടങ്ങിയ പ്രത്യേക സംഘത്തെ തയ്യാറാക്കിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട ഒരു സാഹചര്യമില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
അതേ സമയം ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ അധ്യക്ഷതയില്‍ കോഴിക്കോട് ഉന്നതതല യോഗം ചേരും. യോഗത്തില്‍ മന്ത്രി പി എ മുഹമ്മദ് റിയാസും പങ്കെടുക്കും. ഉച്ചക്ക് 12 മണിക്കാണ് യോഗം. രണ്ട് മന്ത്രിമാരും കോഴിക്കോടേക്ക് തിരിച്ചിട്ടുണ്ട്.
source https://www.sirajlive.com/nipa-death-minister-pa-mohammad-riyaz-says-emergency-action-plan-has-been-formulated.html
إرسال تعليق