പൂച്ചാക്കലില്‍ ഏഴംഗ സംഘം യുവാവിനെ കൊലപ്പെടുത്തി; ഒരാള്‍ പിടിയില്‍

ആലപ്പുഴ  | പൂച്ചാക്കലില്‍ ഏഴംഗ സംഘം യുവാവിനെ കൊലപ്പെടുത്തി. തൈക്കാട്ടുശേരി രോഹിണിയില്‍ വിപിന്‍ ലാല്‍ (37) ആണ് കൊല്ലപ്പെട്ടത്. പ്രതികളില്‍ ഒരാളായ സുജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഒരു പെണ്‍കുട്ടിക്ക് മോശം സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങള്‍ തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു. ഇതാണ് കൊലക്ക് കാരണമെന്നാണ് പോലീസ് നിഗമനം. കൊലയ്ക്കു പിന്നില്‍ രാഷ്ട്രീയമില്ലെന്ന് പൊലീസ് അറിയിച്ചു. മാലിന്യം കൊണ്ടു പോകുന്ന ടാങ്കര്‍ ലോറിയുടെ ഉടമയാണ് മരിച്ച വിപിന്‍ ലാല്‍

 



source https://www.sirajlive.com/seven-member-gang-kills-young-man-in-poaching-one-arrested.html

Post a Comment

Previous Post Next Post