മതനേതാക്കളുടെ നാവുകളില്‍നിന്നും വിഭജനത്തിന്റെ വാക്കുകള്‍ ഉണ്ടാകരുത്: ഫ്രാന്‍സീസ് മാര്‍പാപ്പ

ബുഡാപെസ്റ്റ്  | മതനേതാക്കളുടെ നാവുകളില്‍നിന്നും വിഭജനമുണ്ടാക്കുന്ന വാക്കുകള്‍ ഉണ്ടാകരുതെന്ന് ഫ്രാന്‍സീസ് മാര്‍പാപ്പ. ഹംഗറിയില്‍ ക്രൈസ്തവ ജൂതമത നേതാക്കളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മത നേതാക്കള്‍ വിഭാഗതീയതയും വിഭജനവും സൃഷ്ടിക്കരുത്. വ്യക്തികളുടെയും സമൂഹങ്ങളുടെയും സൗഹാര്‍ദ്ദതയാണ് ദൈവം ആഗ്രഹിക്കുന്നത്. സമാധാനവും ഐക്യവുമാണ് ഉദ്ഘോഷിക്കേണ്ടത്. ഭൂരിപക്ഷം ന്യൂനപക്ഷത്തിന്റെ സംരക്ഷകര്‍ ആകണമെന്നും മാര്‍പാപ്പ പറഞ്ഞു



source https://www.sirajlive.com/there-should-be-no-words-of-division-from-the-tongues-of-religious-leaders-pope-francis.html

Post a Comment

أحدث أقدم